മനാമ: “തിരുവസന്തം 1500 ” എന്ന ശീർഷകത്തിൽ ഐ. സി. എഫ്. ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. മീലദ് ക്യാമ്പയിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി ഹസ്സാൻ മദനി, കൺവീനർ നൗഷാദ് മുട്ടുന്തല, ഫിനാൻസ് കൺവീനർ സിറാജ് ഹാജി തൽഹ എന്നിവർക്ക് പുറമെ , വൈസ് ചെയർമാൻമാരായി റസാഖ് ഹാജി, നസ്വീഫ് അൽ ഹസനി , സിദ്ദിഖ് മാസ് ജോയിന്റ് കൺവീനർമാരായി അലി കേച്ചേരി, അഷ്കർ താനൂർ, മുസ്തഫ പൊന്നാനി, പ്രോഗ്രാം കൺവീനെർ നൗഫൽ മയ്യേരി, മൗലിദ് സ്റ്റേജ് ഇൻചാർജ് കബീർ വലിയകത്ത് ,ഫുഡ് ഇൻചാർജ് അസീസ് പൊട്ടച്ചിറ എന്നിവരെ പ്രധാനഭാരവാഹികളായി തിരഞ്ഞെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി റീജിയൻ തലത്തിലും യൂണിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മീലാദ് ഫെസ്റ്റ്, മധുര പലഹാര വിതരണം എന്നിവ നടത്തപ്പെടും. വിവിധ പരിപാടിയിൽ കേരളത്തിന്അകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബി പ്രമുഖർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും സെപ്റ്റംബർ ആറാം തീയ്യതി ശനി രാത്രി 8 മണിക്ക് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും .