കോഴിക്കോട്: നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണെന്ന് സുരേഷ്‌ഗോപിയെ പരിഹസിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽഗാന്ധി ഉയർത്തിയ വോട്ട് തട്ടിപ്പ് ആരോപണത്തിൽ തൃശൂരിനെയും ചേർത്ത് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ വിമർശനവുമായി എത്തിയത്. തൃശൂരിൽ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്നും പറഞ്ഞു. പുറത്തുനിന്നും ഒരു സ്ഥാനാർത്ഥി വന്ന് ഇത്രയധികം വോട്ടുലഭിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കണക്കുകൾ പുറത്തുവിട്ടത് […]