ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. ഇത്തരം ആക്രമണങ്ങൾ അതിനീചവും രാജ്യത്തിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ അയർലൻഡിന് നൽകിയ അളവറ്റ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വൈദ്യശാസ്ത്രം, നഴ്സിങ്, സംസ്കാരം, വ്യവസായം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യക്കാർക്കെതിരായ വർദ്ധിച്ചുവരുന്ന വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഐറിഷ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും […]