ചേർത്തല: ചേർത്തല തിരോധാനക്കേസ് കൂടാതെ തിരുനെല്ലൂർ സ്വദേശി ജയദേവന്റെ ദുരൂഹ മരണത്തിന് പിന്നിലും പ്രതി സെബാസ്റ്റ്യനാണെന്ന് സംശയം. സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണ് ജയദേവൻ. എഫ്‌സിഐ ഉദ്യോഗസ്ഥനായ ജയദേവനെ 2008 ഏപ്രിൽ ഏഴിനു റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ മൂന്നു സ്ത്രീകളുടെ തിരോധാനവും അവരുടെ മരണവും സംബന്ധിച്ചുള്ള കേസുകളിൽ സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴാണ് ഉറ്റ സുഹൃത്തായ ജയദേവന്റെ മരണവും സെബാസ്റ്റ്യനിലേക്കു വിരൽ ചൂണ്ടുന്നത്. സെബാസ്റ്റ്യൻ ജയദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നുവെന്നും ബന്ധു റെജി മോൻ […]









