ആലപ്പുഴ: വൃദ്ധ മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത് ബാറിൽ നിന്ന്. തങ്കരാജിന്റെ കുടുംബം 30 വർഷമായി മന്നത്ത് വാർഡിലാണ് താമസം. മൂത്ത മകനാണ് ബാബു. ഇളയത് മകൾ മഞ്ജു. മക്കൾ രണ്ടുപേരുടെയും പഠനത്തിനായും മറ്റും തങ്കരാജും ആഗ്നസും ഏറെ താൽപര്യമെടുത്തെങ്കിലും ബാബു ലഹരിക്കടിമയാവുകയായിരുന്നു. തങ്കരാജിനും മുൻപ് ഇറച്ചിക്കടയിലായിരുന്നു ജോലി. നേരത്തെ ഇവർ താമസിച്ചിരുന്ന വഴിച്ചേരി കേന്ദ്രീകരിച്ചായിരുന്നു ബാബുവിന്റെ ജോലിയും മറ്റും. കയ്യിൽ പണമില്ലാതാകുമ്പോൾ മാതാപിതാക്കളോട് പണം ചോദിക്കും. ഇടയ്ക്ക് കാശ് ആവശ്യപ്പെട്ട് സഹോദരിയുടെ വീട്ടിലുമെത്തും. എന്നാൽ […]









