

കരുനാഗപ്പള്ളി: കോഴിക്കോട് നടന്ന ക്ലാസ്സിക് ആന്റ് എക്യുപ്പ്ഡ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യഷിപ്പില്‍ അമൃത വിശ്വവിദ്യാപീഠത്തിന് 6 മെഡലുകള്‍. എക്യുപ്പ്ഡ് ജൂനിയര്‍ വിഭാഗത്തില്‍ 74 കിലോഗ്രാം, 66 കിലോഗ്രാം, 83 കിലോഗ്രാം, 93 കിലോഗ്രാം, ക്ലാസ്സിക് 83 കിലോഗ്രാം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായി ഒരു സ്വര്‍ണം, രണ്ടു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ആറു മെഡലുകളാണ് അമൃത വിശ്വവിദ്യാപീഠം സ്വന്തമാക്കിയത്.
74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച യു. കാശിനാഥ് 460 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് സ്വര്‍ണനേട്ടം കൈവരിച്ചത്. 66 കിലോഗ്രാം വിഭാഗത്തില്‍ കെ.വി.എസ്. ശശാങ്ക് (വെള്ളി), 83 കിലോഗ്രാം വിഭാഗത്തില്‍ നന്ദകുമാര്‍ ഗോവിന്ദ് (വെങ്കലം), 93 കിലോഗ്രാം വിഭാഗത്തില്‍ ഇവാന്‍ ബിനു ചിറയത്ത് (വെള്ളി), 93 കിലോഗ്രാം, ക്ലാസ്സിക് 83 കിലോഗ്രാം വിഭാഗങ്ങളില്‍ ശശാങ്ക് സായ് (വെങ്കലം), എന്നിവരാണ് മറ്റു മെഡല്‍ ജേതാക്കള്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് ഫിറ്റ്‌നസ് ആന്‍ഡ് സ്‌ട്രെങ്ത്ത് സ്‌പോര്‍ട്‌സിലെ കായികാധ്യാപകരായ ബിജീഷ് ചിറയില്‍, വിവേക് വാവച്ചന്‍, യദുരാജ്, പാര്‍വതി എന്നിവരാണ് പരിശീലകര്‍.









