

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് സ്‌പോര്‍ട്ട് സയന്‍സ് ആന്‍ഡ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഐസിഎസ്എസ്പിഇ) അന്താരാഷ്‌ട്ര സഭയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായി തിരുവനന്തപുരം സായി എല്‍എന്‍സിപിഇയുടെ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോറിനെ തെരഞ്ഞെടുത്തു.
ഫിസിക്കല്‍ ആക്ടിവിറ്റി, സ്‌പോര്‍ട്ട് സയന്‍സ്, എഡ്യൂക്കേഷന്‍ എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആഗോളതലത്തില്‍ അംഗീകൃതമായ ഒരു സംഘടനയാണ് ഐസിഎസ്എസ്പിഇ. ഈ വര്‍ഷത്തെ അസംബ്ലിയില്‍ ചൈന, ബ്രസീല്‍, ഭാരതം, ഓസ്‌ട്രേലിയ, കെനിയ, ജപ്പാന്‍, യുഎസ്എ എന്നിവ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 50 പ്രതിനിധികള്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കംപാരറ്റീവ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്ട് (ഐഎസ്സിപിഇഎസ്) എന്ന സംഘടനയിലെ വൈസ് പ്രസിഡന്റ് കൂടിയാണ് ഡോ. കിഷോര്‍.









