കൊല്ലം: ശത്രു ദോഷങ്ങൾക്കായുള്ള പൂജയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പൂജാരി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ശത്രു ദോഷമുണ്ടെന്നും പരിഹാരം ചെയ്തില്ലെങ്കിൽ ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരിൽ 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തത്. പിന്നാലെ ഇയാൾ പരാതിക്കാരുടെ കുടുംബക്ഷേത്രത്തിലെ ജോലി […]









