ന്യൂയോർക്ക്: റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുമത്താൻ ഉദ്ദേശിച്ച സെക്കൻഡറി താരിഫ് ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള നിർണായക ഉച്ചകോടിക്കായി അലാസ്‌കയിലേക്ക് പോകുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഈ പരാമർശം നടത്തിയത്. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ […]