

ചെന്നൈ: ഇന്ന് ഇന്ത്യന്‍ ചെസ് താരങ്ങളില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്താന്‍ ഏറ്റവും ശേഷിയുള്ള താരമെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ് 20 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. ചെസ് കളിക്കുന്നത് ലോകത്തിന്റെ ഏത് ഭാഗത്തായാലും തമിഴ്നാട്ടില്‍ നിന്നുള്ള പ്രജ്ഞാനന്ദ നെറ്റിയില്‍ വലിയ ഭസ്മക്കുറി പൂശും.
അമ്മ നാഗലക്ഷ്മി ചെറുപ്പം മുതലേ ശീലിപ്പിച്ചതാണ് ഈ ഭസ്മക്കുറി പൂശല്‍ എന്ന് പറയുന്നു നല്ല ശിവഭക്തരാണ് പ്രജ്ഞാനന്ദയുടെ അമ്മ നാഗലക്ഷ്മിയും രമേഷ് ബാബുവും. എന്തിന് ഇങ്ങിനെ വലിയ ഭസ്മക്കുറി പൂശുന്നു എന്ന് കഴിഞ്ഞ ദിവസം ഒരു യുട്യൂബര്‍ പ്രജ്ഞാനന്ദയോട് ചോദിച്ചിരുന്നു.
ഇതിന് പ്രജ്ഞാനന്ദ നല്‍കിയ ഉത്തരം ഇപ്പോള്‍ വൈറലായി പ്രചരിപ്പിക്കുകയാണ്. “ഞാന്‍ നെറ്റിയില്‍ തൊടുന്ന ഭസ്മക്കുറി ചാരമാണ്. നമ്മള്‍ വന്നത് ചാരത്തില്‍ നിന്നാണ്. ഇനി ചാരമായി മടങ്ങിപ്പോവുകയും ചെയ്യും. അതുകൊണ്ട് അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. “- പ്രജ്ഞാനന്ദ പറയുന്നു.
ഇത്രയും ചെറിയപ്രായക്കാരനായ പ്രജ്ഞാനന്ദ ഇത്രയും വലിയ ഹൈന്ദവദര്‍ശനം പറഞ്ഞത് ഏറെ കൗതുകമായിരിക്കുകയാണ്. ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ നാലാമനാണ് പ്രജ്ഞാനന്ദ.









