വാഷിങ്ടൺ : വ്ലാദിമിർ പുടിൻ-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്. വരുന്ന തിങ്കളാഴ്ച സെലൻസ്കി വൈറ്റ് ഹൗസിലെത്തി ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപും സെലൻസ്കിയും ഒന്നര മണിക്കൂർ ഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങളുമായി യുക്രെയ്ൻ പരിപൂർണ്ണമായി സഹകരിക്കുമെന്ന് താൻ ആവർത്തിച്ചതായി സെലൻസ്കി എക്സിൽ പോസ്റ്റ് ചെയ്തു. യുക്രെയ്ൻ, യുഎസ്, റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന ട്രംപിന്റെ നിർദ്ദേശത്തെ അംഗീകരിക്കുന്നുവെന്നും സെലൻസ്കി അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഉറപ്പുകളിൽ അമേരിക്കയ്ക്കൊപ്പം […]









