

ന്യൂദല്‍ഹി: വനിതകളുടെ സ്പീഡ് ചെസ് മത്സരത്തില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ചൈനയുടെ വൂ യിഫാനെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിറപ്പിച്ച് വിട്ടു. കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്പീഡ് ചെസ്സില്‍ ലോക നമ്പര്‍ വണ്‍ ആയ വൂ യിഫാനോട് ദിവ്യ ദേശ്മുഖ് അടിയറവ് പറഞ്ഞത്.
ഈയിടെ ജോര്‍ജ്ജിയയില്‍ നടന്ന ഫിഡെ ലോക വനിതാ ചെസ്സില്‍ ചാമ്പ്യനായ ശേഷം ദിവ്യ ദേശ്മുഖ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. അവര്‍ക്ക് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേരിട്ട് ലഭിക്കുകയും ചെയ്തു. ലോക വനിതാ ചാമ്പ്യനായ ശേഷം ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ആദ്യമായി പങ്കെടുത്ത ടൂര്‍ണ്ണമെന്‍റായിരുന്നു വനിതാ സ്പീഡ് ചെസ്സ് മത്സരം. ഇതില്‍ ദിവ്യ ദേശ്മുഖ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ക്വാര്‍ട്ടറിലും ടൈബ്രേക്കറിന് ശേഷം മാത്രമാണ് ദിവ്യ കീഴടങ്ങിയത്.
സ്പീഡ് ചെസില്‍ നിലവില്‍ ലോക ഒന്നാം റാങ്കുകാരിയാണ് ചൈനയുടെ വൂ യിഫാന്‍. പക്ഷെ കുതിരകളെ (നൈറ്റ്) ബലികൊടുത്തും മറ്റും കടുത്ത ആക്രമണ ചെസ്സാണ് ദിവ്യ ദേശ്മുഖ് കാഴ്ചവെച്ചത്. 5 മിനിറ്റ് പ്ലസ് വണ്‍ സെക്കന്‍റ്, 3 മിനിറ്റ് പ്ലസ് വണ്‍ സെക്കന്‍റ്, 1 മിനിറ്റ് പ്ലസ് വണ്‍ സെക്കന്‍റ് എന്നിങ്ങനെ മൂന്ന് ഗെയിമുകളായിരുന്നു ക്വാര്‍ട്ടറില്‍. ഇതില്‍ 5 മിനിറ്റ് പ്ലസ് 1 സെക്കന്‍റ് ഗെയിമില്‍ ദിവ്യ 3-2ന് വിജയിച്ചു. പക്ഷെ 3 മിനിറ്റ് പ്ലസ് 1 സെക്കന്‍റ് റൗണ്ടില്‍ ഹൂ യിഫാന്‍ 4-1ന് ദിവ്യയെ തോല്‍പിച്ചു. പിന്നീട് നടന്ന അതിവേഗ റൗണ്ടായ 1 മിനിറ്റ് പ്ലസ് 1 സെക്കന്‍റില്‍ 3.5-1.5ന് ദിവ്യ ദേശ് മുഖ് മുന്നിട്ടു നിന്നു. പക്ഷെ ഒടുവില്‍ നടന്ന ട്രൈ ബ്രേക്കറില്‍ 3-2ന് ഹൂ യിഫാന്‍ ദിവ്യയെ തോല്‍പിക്കുകയായിരുന്നു.
പോളിന ഷുവലോവയും ആലിസ് ലീയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ചൈനയുടെ ജൂ വെന്‍ജുനും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. കാതറിന ലഗ്നോയും അലെക്സാന്ദ്ര കോസ്റ്റിന്യൂക്കും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.









