തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻ പ്രശാന്ത് ഐഎഎസ്. പാസ്‌പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല, തന്റെ സർവീസ് ഫയലിൽ നിന്ന് പല നിർണായക രേഖകളും നീക്കം ചെയ്യപ്പെട്ടതായി സംശയിക്കുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് ഉന്നയിക്കുന്നത്. പാസ്‌പോർട്ട് പുതുക്കാൻ നൽകിയ അപേക്ഷ കാണാനില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ ശ്രീലങ്ക യാത്ര മുടങ്ങിയെന്നും പ്രശാന്ത് ആരോപിച്ചു. പാർട്ട് ടൈം പിഎച്ച്ഡിക്ക് വേണ്ട എൻഒസിയുടെ കാര്യത്തിലും ഇതേ അവസ്ഥയാണെന്നും […]









