കറാച്ചി: സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റിസ്വാനെയും ബാബര്‍ അസമിനെയും ഒഴിവാക്കി ഏഷ്യാ കപ്പിനുള്ള ടി20 ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. യുവതാരം സല്‍മാന്‍ അലി ആഗയാണ് പാക് പടയെ നയിക്കുന്നത്.
ബാബറിന്റെയും റിസ്വാന്റെയും ഫീല്‍ഡിലെ പെരുമാറ്റങ്ങളും ടി20യില്‍ സമീപകാലത്ത് ഇരുവരുടെയും മോശം ഫോമുമാണ് ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കാരണം. ഇരുവര്‍ക്കും പകരമായി ഫഖര്‍ സമാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് എന്നിവര്‍ ടീമിലെത്തി. പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദി ദീര്‍ഘകാലത്തിനു ശേഷം ടീമില്‍ മടങ്ങിയെത്തി. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ യുഎഇയിലാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് ‘എ’യില്‍ ഭാരതം, ഒമാന്‍, യുഎഇ എന്നീ ടീമുകള്‍ക്കൊപ്പമാണ് പാക് ടീമും.
ഭാരതം പാകിസ്ഥാനെതിരായ മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇന്നാല്‍, നിഷ്പക്ഷ വേദിയില്‍ ഐസിസിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പാകിസ്ഥാനുമായി കളിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ബിസിസിഐക്കുള്ളത്. ഭാരതം കളിച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാകും സംഘാടകര്‍ക്കുണ്ടാവുക. അതുകൊണ്ടുതന്നെ ഭാരതം- പാകിസ്ഥാന്‍ മത്സരം നടന്നേക്കും.
2025ലെ ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ് , ഹുസൈന്‍ തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ് , സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖിം.