

മുംബൈ: ഏഷ്യാ കപ്പ് ടി-20 ചാമ്പ്യന്‍ഷിപ്പിനുള്ള ഭാരത ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി നാളെ പ്രഖ്യാപിച്ചേക്കും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായുള്ള സമിതിയാണ് ടീമിനെ പ്രഖ്യാപിക്കുന്നത്.
ആരൊക്കെ ടീമിലെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍ മലയാളികളെ സംബന്ധിച്ച് സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജു ടീമിലെത്താനുള്ള സാധ്യതയേറെയാണ്. ഋഷഭ് പന്ത് ഏഷ്യാ കപ്പില്‍ കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതയേറെയാണ്. അതുപോലെ പരിക്കിന്റെ പിടിയിലായിരുന്ന ജസ്പ്രീത് ബുംറ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
സഞ്ജു ടീമിലെത്തിയാല്‍ ഓപ്പണറായാകും ഇറങ്ങുക. അങ്ങനെയെങ്കില്‍ സഞ്ജു- അഭിഷേക് ശര്‍മ ഓപ്പണിങ് ജോഡിയെ കാണാനാകും. സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷന്‍ നാലാം നമ്പറിലായിരിക്കും. മൂന്നാം നമ്പറിലെത്തുക പതിവുപോലെ തിലക് വര്‍മയും. ശുഭ്മന്‍ ഗില്‍ അഞ്ചാമതും ഹാര്‍ദിക് പാണ്ഡ്യ ആറാമതുമെത്തും. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നീ ഓള്‍ റൗണ്ടര്‍മാര്‍ ടീമിലെത്തും. സഞ്ജുവിന്റെ ബാക്ക് അപ്പായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജിതേഷ് ശര്‍മയെയും ധ്രവ് ജുറെലിനെയും പരിഗണിക്കുന്നുണ്ട്. രണ്ടുപേരില്‍ ഒരാളായിരിക്കും ടീമിലെത്തുക. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തിയേക്കും. അടുത്ത മാസം ഒമ്പതിന് ആരംഭഇക്കുന്ന ഏഷ്യാ കപ്പില്‍ ഭാരതത്തിന്റെ മത്സരം 10ന് യുഎഇയ്‌ക്കെതിരേയാണ്. 14ന് ഭാരത-പാക് പോര് നടക്കും.









