കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് ചെയ്യുന്നതു അടുത്ത തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി. കഴിഞ്ഞദിവസം വാക്കാൽ അറസ്റ്റ് തടഞ്ഞ കോടതി ഇന്ന് അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കുകയായിരുന്നു. തിങ്കളാഴ്ചവരെയാണ് ജസ്റ്റിസ് ബെച്ചുകുര്യൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വേടന്റെ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെ ഹൈക്കോടതിയിൽ ബുധനാഴ്ച നടന്ന വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പരാതിക്കാരിയുടെ അഭിഭാഷകയുമായി ഒരു ഘട്ടത്തിൽ കോടതിക്ക് തർക്കിക്കേണ്ടിയും […]









