തിരുവനന്തപുരം: ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കോൺഗ്രസ് നേതാവിന്റെ വാഹനം തടയുന്നതിന്റെ വീഡിയോ പുറത്ത്. കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാർ നടുറോഡിൽ തടയുന്നതാണ് വീഡിയോയിലുള്ളത്. കാറിന്റെ ബോണറ്റിൽ തട്ടി ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ എന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറിന്റെ ബോണറ്റിൽ ഇടയ്ക്കിടെ കൈകൊണ്ട് ഇടിച്ചാണ് മാധവ് കാർ തടഞ്ഞത്. ഇതോടെ സ്ഥലത്ത് ആളുകൾ കൂടി. ഈ സമയത്ത് ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പ്രശ്‌നം വഷളായതോടെ സ്ഥലത്ത് പൊലീസ് […]