ഇടുക്കി: മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കന്നിമല സ്വദേശി രാജ പാണ്ടിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വിവരം. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
The post മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.