തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തികയുടെ വിശദീകരണം. ഈ ശബ്ദസന്ദേശം രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആഗസ്റ്റ് ഒന്നിനുള്ളതാണ്. പിന്നീട് ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു. ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ആരോപണങ്ങളിൽ രാഹുലിന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ നീതി പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന് അന്ന് അവന്തിക പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് രാഹുൽ തെറ്റ് […]