പത്തനംതിട്ട: രാജി ആവശ്യം ഉയരുന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അടിസ്ഥാന പരമായി ഒരു പാർട്ടി പ്രവർത്തകനാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാൻസ് വുമണുമായി ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ സംഭാഷണവും രാഹുൽ പുറത്തുവിട്ടു. ഇതിൽ രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവർത്തകൻ അവന്തികയോട് ചോദിച്ചത്. എന്നാൽ തനിക്കു രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക […]