കൊല്ലം, ആലപ്പുഴ ജില്ലകളിൽ മയക്കുമരുന്ന് വേട്ട. കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായപ്പോൾ, ആലപ്പുഴയിൽ വീട്ടിൽ നിന്ന് എൻഡിഎംഎ പിടികൂടി. കൊല്ലം ഇരവിപുരം സ്വദേശിയായ അഖിൽ ശശിധരൻ (27) ആണ് 75 ഗ്രാം എംഡിഎംഎയുമായി കൊല്ലത്ത് നിന്നും പിടിയിലായത്. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് നഗരത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നപ്പോഴാണ് വെസ്റ്റ് പോലീസും ഡാൻസാഫ് ടീമും ചേർന്ന് ഇയാളെ പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം സ്വദേശിയായ വിനീത് തോമസ് (30) എംഡിഎംഎയുമായി വീട്ടിൽ നിന്ന് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 5.98 ഗ്രാം എൻഡിഎംഎയാണ് പിടിച്ചെടുത്തത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
The post കൊല്ലത്തും ആലപ്പുഴയിലും എംഡിഎംഎ വേട്ട: രണ്ട് യുവാക്കൾ അറസ്റ്റിൽ appeared first on Express Kerala.