
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകർപ്പൻ വിജയം. കൊല്ലം സെയ്‌ലേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്നാണ് ബ്ലൂ ടൈഗേഴ്‌സ് ത്രസിപ്പിക്കുന്ന വിജയം നേടിയത്. അവസാന പന്തിലാണ് കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്‌സിന്റെ 237 റണ്‍സ് വിജയലക്ഷ്യം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മറികടന്നത്. സഞ്ജു സാംസണിന്റെ (51 പന്തില്‍ 121) സെഞ്ചുറി വിജയത്തില്‍ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 51 പന്തില്‍ 121 റൺസാണ് സഞ്ജു നേടിയത്.
അവസാന പന്തിൽ ആറ് റൺസ് വേണ്ടിയിരുന്നപ്പോൾ സിക്സറടിച്ച് ടീമിന് വിജയം സമ്മാനിച്ചത് മുഹമ്മദ് ആഷിഖ് ആണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിനുവേണ്ടി വിഷ്ണു വിനോദ് (41 പന്തിൽ 94), സച്ചിൻ ബേബി (44 പന്തിൽ 91) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സഞ്ജു-വിപിൻ മനോഹരൻ (11) സഖ്യം മികച്ച തുടക്കം നൽകി. അഞ്ചാം ഓവറിൽ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് ഷാനു (39), സഞ്ജുവിനൊപ്പം 89 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
തുടർന്ന് വന്ന സാലി സാംസൺ (5), നിഖിൽ (1) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും സഞ്ജുവിന്റെ തകർപ്പൻ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിച്ചു. എന്നാൽ 18-ാം ഓവറിൽ 121 റൺസെടുത്ത സഞ്ജു പുറത്തായത് ബ്ലൂ ടൈഗേഴ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തി. അവസാന പന്തിൽ ആറ് റൺസ് വേണ്ടപ്പോൾ സിക്സറടിച്ച മുഹമ്മദ് ആഷിഖ് ടീമിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു.
The post സെഞ്ചുറിയുമായി സഞ്ജു സാംസൺ: അവസാന പന്തിൽ സിക്സറടിച്ച് മുഹമ്മദ് ആഷിഖ്; ബ്ലൂ ടൈഗേഴ്‌സിന് തകർപ്പൻ ജയം appeared first on Express Kerala.









