പാനൂർ: ക്യാൻസർ ബാധിച്ചു മരിച്ച മകളുടെ 41ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോർത്ത് എൽപി സ്കൂളിനു സമീപം കുണ്ടൻചാലിൽ ജാനുവാണ് (85) മരിച്ചത്. മുറ്റത്തു തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്ക് ലോറി മറിഞ്ഞു വീഴുകയായികുന്നു. ക്യാൻസർ ബാധിച്ചു മരിച്ച ജാനുവിന്റെ മകൾ പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നാണു നടക്കേണ്ടിയിരുന്നത്. മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. വാടകസാധനങ്ങളുമായി എത്തിയ മിനിലോറി വീടിനു സമീപം തിട്ടയിൽ നിർത്തി, സ്കൂട്ടർ […]