കണ്ണൂർ: കല്യാട്ടെ വീട്ടിൽനിന്നു സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകൾ ദർഷിതയെ (22) കർണാടകയിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർഷിതയെ ആൺസുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇന്നലെയാണ് ദർഷിതയെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദർഷിത. കൊലയ്ക്കു പിന്നാലെ പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും […]