ഡീർ അൽ ബലാ: ഗാസ മുനമ്പിലെ സുപ്രധാന ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം. അഞ്ച് മാധ്യമ പ്രവത്തകർ അടക്കം 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് 20 പേർ കൊല്ലപ്പെട്ടത്. 22 മാസം നീണ്ട ഗാസ ആക്രമണത്തിലെ ആശുപത്രികൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടായ ഇസ്രയേലിന്റെ ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച രാത്രിയുണ്ടായതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെയായിരുന്നു ആദ്യത്തെ ആക്രമണം. മിനിറ്റുകൾക്ക് പിന്നാലെ മാധ്യമ […]