ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം മലേഷ്യയിലെ ക്വാലലംപൂരിലുള്ള മെര്‍ദേക്ക 118 ആണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയാണ് മെര്‍ദേക്ക 118. ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ഹോട്ടല്‍ പാര്‍ക്ക് ഹയാത്ത്. ഇതോടെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലായി പാർക്ക് ഹയാത്ത് ആയി മാറി.
മികച്ച വ്യക്തിഗത സേവനം, വിശിഷ്ടമായ ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ട ഒരു ആഡംബര ഹോട്ടല്‍ ശൃംഖലയാണ് പാര്‍ക്ക് ഹയാത്ത്. പാര്‍ക്ക് ഹയാത്ത് ക്വാലാലംപൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ക്കൊപ്പം ആഡംബരപൂര്‍ണമായ സൗകര്യങ്ങളും പ്രദാനംചെയ്യുന്നു. 2,227 അടിയാണ് മെര്‍ദേക്ക 118-ന്റെ ഉയരം. ഇതിലെ 75-ാം നിലയിലാണ് പാര്‍ക്ക് ഹയാത്ത് സ്ഥിതി ചെയ്യുന്നത്.
ALSO READ : ചുമ്മാ ഒരു ഭാഗ്യ പരീക്ഷണം: ഒരേ നമ്പർ 162 തവണ, ഒടുവിൽ ജാക്ക്പോട്ട്!
മലേഷ്യയുടെ സാംസ്‌കാരിക, സാമ്പത്തിക, വിനോദസഞ്ചാര, രാഷ്ട്രീയ, വാണിജ്യ കേന്ദ്രമാണ് ക്വാലലംപൂര്‍. ഇവിടേക്ക് യാത്ര പോകുന്നവര്‍ക്ക് ഇനി പാര്‍ക്ക് ഹയാത്തിലേക്കും പ്രവേശിക്കാം.
The post ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടല്‍; പാര്‍ക്ക് ഹയാത്ത് പ്രവർത്തനം തുടങ്ങി appeared first on Express Kerala.