എറണാകുളം: നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. എംസി റോഡിൽ മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്‌നൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കപ്പറമ്പിൽ ചന്ദ്രൻ ചെട്ടിയാരുടെയും ശോഭയുടെയും മകൻ അനന്തു ചന്ദ്രൻ (30) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാനേജരാണ് അനന്തു. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടയർ പഞ്ചറായതിനെത്തുടർന്ന് തടിലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുലർച്ചെ 5.15ഓടെയാണ് ലോറി ഡ്രൈവർ അപകടം നടന്ന വിവരം അറിയുന്നത്. ഡ്രൈവറും പേഴയ്ക്കാപ്പിള്ളി സ്വദേശി ഷൗക്കത്തും […]