തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല എന്നും ചെലവാക്കുന്ന ഓരോ പണത്തിലും പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ഇത്തരം ആശുപത്രികളില്‍ വിദേശത്തെ വരെ വന്‍ കമ്പനികള്‍ നിക്ഷേപം ഇറക്കുന്നുണ്ടെന്നും അവര്‍ ലക്ഷ്യമിടുന്നത് ലാഭം കൊയ്യാനാണെന്നും പറഞ്ഞു. തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് എം. എല്‍. ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് തന്നെ പേരുകള്‍ ഓടിയെത്തുന്ന ചില […]