തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി സര്‍ക്കാര്‍ വരുന്നത് മലേഷ്യയിലെയും സിംപ്പൂരിലെയും അയ്യപ്പഭക്തരുടെ ആവശ്യമാണ് അല്ലാതെ അതില്‍ രാഷ്ട്രീയമില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നും ശബരിമലയെ ആഗോള തലത്തിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പശ്‌നം ഉന്നയിക്കാന്‍ ഒരു വേദി വേണമെന്ന് പറയുന്നത് മലേഷ്യയിലെയും സിംഗപ്പൂരിലെയും അയ്യപ്പഭക്തരാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും പരിപാിടയെ പിന്തുണച്ചതും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഏകദേശം മൂന്ന്, നാല് […]