കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ ആവശ്യം തള്ളിയത്. ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണം എന്ന നടന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച ഷോണ്‍ ആന്റണിയുടെ അപേക്ഷയും കോടതി തള്ളി. സൗബിനും സംഘവും ദുബായില്‍ എത്തിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോണ്‍ ആന്റണിക്കും വിദേശയാത്രയ്ക്ക് […]