
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് ആൺ സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവാവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നായിരുന്നു ആയിഷ റഷയുടെ സന്ദേശം. ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു ഇന്നലെ വ്യക്തമാക്കിയിരുന്നു. ആണ്‍ സുഹൃത്ത് കൊന്നതെന്നാണ് സംശയം. ആണ്‍ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു അനസ് മുഹമ്മദ് പറഞ്ഞു.
The post കോഴിക്കോട് യുവതി തൂങ്ങിമരിച്ച സംഭവം; ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും appeared first on Express Kerala.









