തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാർ രശ്മിക്കാണ് പകരം ചുമതല. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വൈസ് ചാൻസലറുടേതായിരുന്നു തീരുമാനം. നിലവിൽ യോഗത്തിൽ മിനി കാപ്പൻ പങ്കെടുക്കുന്നുണ്ട്. സിൻഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പൻ ചുമതല ഒഴിയും. അതേസമയം സിൻഡിക്കേറ്റ് യോഗം ആരംഭിച്ചയുടൻ മിനി കാപ്പനെതിരെ ഇടത് അംഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നു. സിൻഡിക്കറ്റ് അറിയാതെ വിസി സ്വന്തം നിലയ്ക്ക് നിയമിച്ച അനധികൃത […]