മലപ്പുറം: അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള അവസാന അടവാണ് പിണറായിയുടെ അയ്യപ്പസംഗമമെന്നും പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്. അത് മനസിലാക്കിയാണ് പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് […]