കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടില്‍ അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നടക്കാവ് പോലീസാണ് കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ബഷീറുദ്ധീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷീറുദ്ധീന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ജിം ട്രെയ്‌നറാണ് ബഷീറുദ്ദീന്‍. യുവതിയെ മരണമടഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി […]