തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുടേയും സാന്നിദ്ധ്യം ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ബിജെപി ശക്തമായി പരിപാടിയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ എതിര്‍ത്ത് നില്‍ക്കുന്നവരുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് ദേവസ്വം പ്രസിഡന്റും മറ്റംഗങ്ങളും. സുരേഷ്‌ഗോപിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം. എതിര്‍ത്ത് നില്‍ക്കുന്നവരെ അടക്കമുള്ളവരെ നേരിട്ട് ക്ഷണിക്കാനാണ് ഉദ്ദേശം. പന്തളം കൊട്ടാരവുമായി ഓണത്തിന്റെ പിറ്റേന്ന് തന്നെ ചര്‍ച്ച നടത്താനും സുരേഷ്‌ഗോപിയെ ഉത്രാടത്തിന്റെ അന്നും നേരിട്ട് ക്ഷണിക്കാനാണ് […]