ഇടുക്കി: നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. ഈ സമയം കട്ടിലിരുന്ന ഗൃഹനാഥൻ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം തേക്കിലക്കാട്ട് തോമസ് (അച്ചൻകുഞ്ഞ്) ആണ് രക്ഷപ്പെട്ടത്. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ വെള്ളിലാംകണ്ടം കുഴൽപാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മാട്ടുക്കട്ടയിൽനിന്ന് വരുകയായിരുന്ന കൽത്തൊട്ടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിനുള്ളിൽ ടിവി കണ്ടുകൊണ്ട് […]