തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പോലീസ് സ്‌റ്റേഷനിൽ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈവെച്ച് പെൻഷൻപറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ടെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഗുണ്ടായിസത്തിന് ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസിന് മടിയൊന്നുമില്ല. ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല. സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷമോർത്ത് ഈ കാപാലികർ ജീവിതകാലം മുഴുവൻ കരയും. സിപിഎമ്മിന്റെ തണലിൽ […]









