തിരുവനന്തപുരം: വി എസ് സുജിത്തിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമാക്കി കോണ്‍ഗ്രസ്. പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു വീടുകളിലേക്ക് നടത്തിയ മാര്‍ച്ചിനും പ്രതിഷേധത്തിനും പിന്നാലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എസ്‌ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ നേരത്തേ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കത്ത് നല്‍കിയത്. തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മര്‍ദ്ദിച്ച […]









