ഗാസ സിറ്റി: ഗാസ സിറ്റിയിലെ താമസക്കാരോട് എത്രയും പെട്ടെന്ന് ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രയേൽ സേന. അൽ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിൽ പറയുന്നു. പക്ഷെ പുതിയ ആക്രമണം എപ്പോൾ നടക്കുമെന്നോ, ഏതുതരത്തിൽ നടക്കുമെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ ഇത് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക […]









