
കഴുത്തിന്‍റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. കുട്ടികളുടെ മസ്തിഷ്ക വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഹോർമോണുകൾ ഇവ ഉത്പാദിപ്പിക്കുന്നു. കുട്ടികളിലെ തൈറോയ്ഡ് പ്രശ്‌നങ്ങൾ അവരുടെ വളർച്ചയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാം. ഇത് പഠനവൈകല്യങ്ങൾ, പൊക്കക്കുറവ്, പഠനത്തിൽ പിന്നോക്കം നിൽക്കൽ, മന്ദഗതിയിലുള്ള വളർച്ച, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് കാരണമാവാം. ക്ഷീണം, അമിതമായ വണ്ണം, ഉത്കണ്ഠ, വിഷാദം, ചർമ്മം വരണ്ടുപോകുക, മുടികൊഴിച്ചിൽ, മലബന്ധം എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
കുട്ടികളിൽ തൈറോയ്ഡ് പ്രശ്നമുണ്ടാകുന്നതിന്റെ കാരണങ്ങൾ?
- ചില കുട്ടികൾക്ക് ജനിക്കുമ്പോൾ തന്നെ തൈറോയ്ഡ് ഗ്രന്ഥി ഉണ്ടാകണമെന്നില്ല അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കണമെന്നില്ല.
- ശരീരത്തിന്റെ പ്രതിരോധ സംവിധാനം തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുന്ന അവസ്ഥകളാണ് പ്രധാന കാരണം.
- ശരീരത്തിൽ അയഡിന്റെ കുറവ് തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ ബാധിക്കാം.
- കുടുംബത്തിൽ തൈറോയ്ഡ് രോഗമുള്ളവർ ഉണ്ടെങ്കിൽ കുട്ടികളിലും ഈ രോഗസാധ്യത കൂടുതലാണ്.
ALSO READ: ഓണത്തിന് മാത്രമല്ല, എന്നും ആഹാരം കഴിക്കുന്നത് വാഴയിലയിൽ ആക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങൾ?
* കുട്ടികളിൽ പൊക്കക്കുറവ്, പഠനത്തിൽ പിന്നോക്കം നിൽക്കൽ, ബുദ്ധിമാന്ദ്യം, മന്ദഗതിയിലുള്ള വളർച്ച * തുടങ്ങിയവ ഉണ്ടാകാം.
* ക്ഷീണം, ഉറക്കമില്ലായ്മ, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, മലബന്ധം, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ എന്നിവ കാണാം.
* അമിതമായ ഉത്കണ്ഠ, വിഷാദം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.
മറ്റ് ലക്ഷണങ്ങൾ:
കഴുത്തിൽ മുഴകൾ, ശബ്ദം അടയുക, സന്ധികളിലും പേശികളിലുമുള്ള വേദന എന്നിവയും തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനകളാണ്.
തൈറോയ്ഡ് രോഗങ്ങളുണ്ടെന്ന് സംശയമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിച്ച് കൃത്യമായ പരിശോധനയും ചികിത്സയും തേടേണ്ടത് അത്യാവശ്യമാണ്. രക്തപരിശോധനയിലൂടെ (TSH, T3, T4 ടെസ്റ്റുകൾ) തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കണ്ടെത്താൻ സാധിക്കും. കൃത്യമായ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളിലൂടെ തൈറോയ്ഡ് ഹോർമോൺ നില മെച്ചപ്പെടുത്താം.
The post കുട്ടികളിൽ തൈറോയ്ഡ് വില്ലനായേക്കാം? ലക്ഷണങ്ങൾ ഇവയാണ്.. appeared first on Express Kerala.









