തിരുവനന്തപുരം: ഓണക്കാലത്തെ തിരുവോണം ഒഴിച്ചുള്ള 12 ദിവസംകൊണ്ട് മലയാളി കുടിച്ചുവറ്റിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണ് മദ്യ വിൽപനയിലുണ്ടായത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപനയാണ് നടന്നത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനായിരുന്നു […]









