ബംഗളൂരു: മൈസൂരു ദസറ ആഘോഷക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് മൈസൂരുവിലേക്ക് ബംഗളൂരു, അരസിക്കരെ, ചാമരാജ് നഗർ എന്നിവിടങ്ങളിൽനിന്നും തിരിച്ചും സെപ്റ്റംബർ 27 മുതൽ 12 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 12 ട്രെയിനുകളും അൺറിസർവ്ഡ് ട്രെയിനുകളായാണ് സർവിസ് നടത്തുക.
എസ്.എം.വി.ടി ബംഗളൂരു-മൈസൂരു-കെ.എസ്.ആർ ബംഗളൂരു മെമു സ്പെഷൽ (06283/06284), കെ.എസ്.ആർ ബംഗളൂരു-അശോകപുരം-കെ.എസ്.ആർ ബംഗളൂരു മെമു സ്പെഷൽ (06285/06286), കെ.എസ്.ആർ ബംഗളൂരു-മൈസൂരു-എസ്.എം.വി.ടി ബംഗളൂരു മെമു സ്പെഷൽ ( 06287/06288), അരസിക്കരെ-മൈസൂരു-അരസിക്കരെ മെമു സ്പെഷൽ (06295/06296), മൈസൂരു-ചാമരാജ് നഗർ-മൈസൂരു സ്പെഷൽ (06289/06290) എന്നീ ട്രെയിനുകളാണ് സർവിസ് നടത്തുക.
ഇതിൽ മൈസൂരു-ചാമരാജ് നഗർ-മൈസൂരു സ്പെഷൽ ഒഴികെയുള്ളവ ആറു വീതം ട്രിപ്പും മൈസൂരു-ചാമരാജ് നഗർ-മൈസൂരു സ്പെഷൽ ഏഴു ട്രിപ്പും സർവിസ് നടത്തും. ഒക്ടോബർ രണ്ടു വരെയാണ് സർവിസ് അനുവദിച്ചിട്ടുള്ളത്.









