സനാ: ഖത്തർ ആക്രമണത്തിനു പിന്നാലെ യെമെനിലും ഇസ്രയേലിന്റെ ആക്രമണം. യെമെൻ തലസ്ഥാനമായ സനായിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്. ഇപ്പോൾ പുറത്തുവന്നത് പ്രാഥമിക കണക്ക് മാത്രമാണെന്നും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സനായിലെ അൽ-തഹ്രീർ പരിസരത്തെ വീടുകൾ, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കൽ സ്ഥാപനം, അൽ-ജൗഫിന്റെ തലസ്ഥാനമായ അൽ-ഹസ്മിലെ ഒരു സർക്കാർ കോമ്പൗണ്ട് എന്നിവയുൾപ്പെടെ സാധാരണക്കാർ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം […]









