സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. സിപിഎമ്മിന്റെ നയവ്യതിയാനങ്ങളൊട് ഉള്ള എതിർപ്പ് പല സന്ദർഭങ്ങളിലും പ്രകടിപ്പിച്ചിട്ടുള്ള സിപിഐ ഇപ്പോൾ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമർശനം ഉയർത്തുകയാണ്. ഒന്നാമത്തെ കാര്യം ബി ജെ പിയോടുള്ള സിപിഎമ്മിന്റെ മൃദുസമീപനത്തെ കുറിച്ചാണ്. നരേന്ദ്ര മോദി സർക്കാരിന്റേത് നവഫാസിസ്റ്റ് ലക്ഷണങ്ങൾ ആണെന്ന സി പി എമ്മിന്റെ പ്രതികരണത്തെ വിമർശിച്ച സിപിഐ, മോഡി സർക്കാർ ഫാസിസ്റ്റ് തന്നെ ആണെന്ന് ഉറപ്പിച്ചു പറയുകയാണ് ചെയ്യുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് […]









