തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗിക അപവാദക്കേസിന്റെ ഗൂഢാലോചനയിൽ പങ്കുകാരായത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ചേർന്നാണെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് മൊഴികൊടുത്തെന്ന രീതിയിൽ വന്ന വാർത്ത വ്യാജമാണെന്ന് യൂത്ത് കോൺഗ്രസ് ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ പരാതി കൊടുത്തത് ജീന സജി തോമസ് എന്നയാളാണെന്നും ഇവർക്ക് യൂത്ത് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും യൂത്ത് കോൺഗ്രസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കൂടാതെ ഇവർ നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ പ്രതി ആയിട്ടുള്ള ജീനയ്‌ക്കെതിരേ 2021-ൽ ചിങ്ങവനം […]









