കൊച്ചി: കേരളത്തിലെ സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഐഐടി പാലക്കാടിന്റെ ടെക്നോളജി ഇന്നവേഷൻ ഹബ്ബായ ഐപിടിഐഎഫും (IIT Palakkad Technology IHub Foundation), ബ്യുമെർക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. സാമൂഹിക നവീകരണത്തിനായുള്ള സംരംഭകത്വ പിന്തുണ പരിപാടി ഉടൻ ആരംഭിക്കും. ഐഐടി പാലക്കാട് ഡയറക്ടറും ഐപിടിഐഎഫ് ചെയർമാനുമായ പ്രൊഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ […]









