ആലപ്പുഴ: ലോകകേരള സഭയും ശബരിമലയിൽ നടത്താൻ പോകുന്ന അയ്യപ്പസംഗമവും ഒരിക്കലും ഇടതു നയമല്ലെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ രൂക്ഷ വിമർശനം. പൗരപ്രമുഖരെ വിളിച്ചുകൂട്ടി കാണുന്ന രീതിയും ഇടതുനയമല്ല. ആരാണ് ഈ പൗരപ്രമുഖരെന്നും പ്രതിനിധികൾ ചോദിച്ചു. അതുപോലെ അയ്യപ്പസംഗമം ജാതിവാദത്തിലേക്കു പോകുന്നതു ജനങ്ങൾ പുച്ഛത്തോടെയാണു കാണുന്നത്. ഗണേശോത്സവത്തിനു വരെ സർക്കാർ പിന്തുണ കൊടുക്കുന്നതു നയവ്യതിയാനമാണ്. ചരിത്രം തിരുത്താൻ ശ്രമിക്കുന്ന ആർഎസ്എസിന്റെ നയമാണ് സിപിഎമ്മിന്റേതെന്നും പ്രതിനിധികൾ വിമർശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകരേള സദസ് ജനങ്ങളെ അകറ്റാനേ […]









