പത്തനംതിട്ട: അടൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ജോയലിൻറെ മരണത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണവുമായി പിതാവ്. ജോയലിൻറെ മരണത്തിൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അച്ഛൻ പറയുന്നു. പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പോലീസ് മർദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. അടൂരിലെ മൂന്ന് നേതാക്കക്കും പങ്കുണ്ടെന്നാണ് ജോയലിന്റെ വീട്ടുകാരുടെ ആരോപണം. ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാക്കെ ഇരിക്കാനാണ് നേതാക്കൾ ഇടപെട്ടത് എന്നാണ് ബന്ധുക്കൾ പറയുന്നത്. […]









