
ഹാങ്‌ഛോ: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഭാരതത്തിന് തോല്‍വി. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ചൈനയോട് 1-4ന് പരാജയപ്പെട്ടു. ഇന്ന് ജപ്പാനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ഭാരതത്തിന് ഫൈനലിലെത്താം.
ഇന്നലെ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ചൈനക്കു വേണ്ടി സൂ മെയ്‌റോങ് ഇരട്ട ഗോള്‍ നേടി. നാല്, 56 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ചൈനയുടെ ഷെന്‍ യാങ്(31-ാം മിനിറ്റ്), ടാന്‍ ജിന്‍ഷ്വാങ്(52) എന്നിവരും സ്‌കോര്‍ ചെയ്തു. ഭാരതത്തിന്റെ ആശ്വാസ ഗോള്‍ 38-ാം മിനിറ്റില്‍ മുംതാസ് ഖാന്‍ നേടി.
ഭാരതത്തിന്റെ ഇന്നത്തെ മത്സരം ജപ്പാനെതിരെ 4.45നാണ്. സൂപ്പര്‍ ഫോറിലെ ഈ അവസാന മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ ഭാരതത്തിന്റെ കിരീട പ്രതീക്ഷകള്‍ അവസാനിക്കും. ജയിച്ചാല്‍ ഫൈനലില്‍ ചൈനക്കെതിരെ പോരാടാന്‍ യോഗ്യത നേടും.









