തൃശ്ശൂര്‍: സിപിഐഎം നേതാക്കളുടെ അഴിമതി അക്കമിട്ട് എണ്ണിപ്പറയുന്ന ശബ്ദരേഖയിലുള്ളത് തന്‍റെ ശബ്ദം തന്നെയെന്ന് സിപി ഐഎം പുറത്താക്കിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം നിബിന്‍ ശ്രീനിവാസന്‍. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് തന്നോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നതെന്നും എങ്ങനെയാണ് സംഭാഷണം പുറത്തുവന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്ന് നിബിന്‍ ശ്രീനിവാസന്‍ പറഞ്ഞു. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് സംഘടന നടപടിയെടുത്തത്.അഴിമതി സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി […]









